തുത്തുക്കുടിയില്‍ വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു

single-img
2 April 2012

തമിഴ്‌നാട്ടിലെ  തുത്തുകുടിയില്‍ വാഹനാപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു.  നാല്കുട്ടികള്‍ ഉള്‍പ്പെടെ  ആറ്‌പേര്‍ക്കാണ്  ഗുരുതരമായി  പരിക്കേറ്റത്.  ഇന്നലെ വൈകിട്ട്  ആറിന് തുത്തുക്കുടി ഓവര്‍ ബ്രിഡ്ജിന് സമീപം സെ്റ്റര്‍ലൈറ്റ് കോപ്പര്‍ ഇന്‍ഡസ്ട്രീസിന് മുമ്പിലായിരുന്നു അപകടം.

തിരുച്ചെന്തൂര്‍ ക്ഷേത്രദര്‍ശനം  കഴിഞ്ഞ് ഇരിക്കാന്‍കടിയിലേയ്ക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ജീപ്പും കരിമണല്‍  കയറ്റിവന്ന  ടിപ്പേര്‍ ലോറിയും കൂടിയിടിച്ച്  അഞ്ചുപേര്‍ തല്‍ക്ഷണം മരിക്കുകകയായിരുന്നു.    ചിന്നക്കനാല്‍ ബി.എല്‍ റാ.ം, ചെമ്പകത്തൊഴുകടയില്‍ നിന്നുപോയ മാരിയപ്പന്‍, മണികണ്ഠന്‍,   ലക്ഷ്മി, അംബിക എന്നിവരാണ് മരണമടഞ്ഞത്.   പരിക്കേറ്റവരെ  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ അപകടനില തരണം ചെയ്തിട്ടില്ല.  തോട്ടം തൊഴിലാളികളായ പതിനാലംഗസംഘം ശനിയാഴ്ചയാണ്  തിരുച്ചെന്തൂരിലേയ്ക്ക് പോയത്.  വിവരമറിഞ്ഞ് ബന്ധുക്കള്‍  തുത്തുകുടിയിലേയ്ക്ക് പോയതായി ശാന്തന്‍പാറ പോലീസ് പറഞ്ഞു.