ജഗൻ മോഹൻ റെഡ്ഡിക്കെതിരെ സിബിഐ കുറ്റപത്രം;ആരോപണം വ്യാജമെന്ന് പാർട്ടി

single-img
1 April 2012

വൈ എസ് ആർ കോൺഗ്രസ്സ് പാർട്ടിയുടെ നേതാവ് വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിക്കും മറ്റു 12 പേർക്കുമെതിരെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ സി ബി ഐ കുറ്റപത്രം സമർപ്പിച്ചു.എന്നാൽ ആരോപണം വ്യാജമാണെന്നും അതിനെതിരെ കോടതിയെ സമീപിക്കുമെന്നും റെഡ്ഡിയുടെ പാർട്ടി സൂചിപ്പിച്ചു.നമ്പള്ളി ക്രിമിനൽ കോടതി സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന പ്രത്യേക സിബി ഐ കോടതിയിലാണ് ജഗൻ മോഹൻ ഒന്നാം പ്രതിയായിട്ടുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.അന്തരിച്ച മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനാണ് ജഗൻ മോഹൻ റെഡ്ഡി.ആന്ധ്രാ പ്രദേശ് മന്ത്രി ശങ്കർ റാവു നൽകിയ പരാതിയിൽ സംസ്ഥാന ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.വഞ്ചന,ക്രിമിനൽ ഗൂഡാലോചന ,കുറ്റകരമായ വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചാർത്തപ്പെട്ടിട്ടുള്ള റെഡ്ഡിയുടെ വീട്ടിലും ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലും ഇതിനകം പലതവണ സി ബി ഐ റെയ്ഡ് നടത്തിക്കഴിഞ്ഞു.അദേഹത്തെ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.