സൈബീരിയയില്‍ യാത്രാ വിമാനം തകര്‍ന്ന് 43 മരണം

single-img
1 April 2012

സൈബീരിയയില്‍ യാത്രാ വിമാനം തകര്‍ന്നുവീണ് 43 പേര്‍ മരിച്ചു. സൈബിരിയന്‍ പട്ടണമായ ട്യൂമനിലെ റോഷിനോ വിമാനത്താവളത്തില്‍ നിന്ന് പറന്നയുര്‍ന്ന എ ടി ആര്‍- 72 എന്ന ഇരട്ട എഞ്ചിനുള്ള റഷ്യന്‍ നിര്‍മിത വിമാനമാണ് തകര്‍ന്ന് വീണത്. 16 മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണെ്ടത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 39 യാത്രക്കാരും നാലു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വടക്കു കിഴക്കന്‍ പ്രദേശമായ സുര്‍ഗുതിലേക്ക് പോവുകയായിരുന്നു വിമാനം.