വി.കെ. സിംഗിനു നിര്‍ബന്ധിത അവധി നല്കണം: ബ്രിജേഷ് മിശ്ര

single-img
1 April 2012

സൈനിക മേധാവി ജനറല്‍ വി.കെ. സിംഗിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്ര. ജനറല്‍ സിംഗിനെ പിരിച്ചുവിടുകയല്ല, മറിച്ചു നിര്‍ബന്ധിത അവധി നല്കി മാറ്റിനിര്‍ത്തുകയാണു വേണ്ടതെന്നു മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിനു നല്കിയ അഭിമുഖത്തില്‍ ബ്രിജേഷ് മിശ്ര പറഞ്ഞു. പിരിച്ചുവിട്ടാല്‍ ഇനിയും ഏറെ സംഭവ വികാസങ്ങള്‍ നടക്കും. നിലവിലുള്ള പ്രശ്‌നങ്ങളില്‍ മന്ത്രിയും സേനാധിപനും ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നാണു കരുതുന്നത്. ജനറല്‍ സിംഗ് പ്രധാനമന്ത്രിക്ക് അയച്ച കത്തു ചോര്‍ത്തിയത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ തന്നെയാണ്. പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ കത്തു ചോര്‍ത്തുകയില്ലെന്നും ബ്രിജേഷ് മിശ്ര അഭിമുഖത്തില്‍ പറഞ്ഞു.