ഒരു എംഎല്‍എ കൂടി ഉണ്ടായിരുന്നെങ്കില്‍ ആര്‍.എസ്.പിക്കും ഒരു മന്ത്രിസ്ഥാനം കൂടി ചോദിക്കുമായിരുന്നു: ഷിബു ബേബി ജോണ്‍

single-img
1 April 2012

തന്റെ പാര്‍ട്ടിയില്‍ ഒരു എംഎല്‍എ കൂടിയുണ്ടായിരുന്നെങ്കില്‍ താനും ഒരു മന്ത്രിസ്ഥാനം കൂടി ചോദിക്കുമായിരുന്നെന്നും മുന്നണിയില്‍ ആവശ്യങ്ങളുന്നയിക്കുന്നതു ഘടകകക്ഷികളുടെ അവകാശമാണെന്നും മന്ത്രി ഷിബു ബേബിജോണ്‍. ചവറ ശങ്കരമംഗലത്ത് ജോബ് ഫെസ്റ്റിന്റെ സമാപന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യത്തോട് യോജിപ്പുണേ്ടാ എന്ന ചോദ്യത്തിന്, അവര്‍ക്ക് അതിന് അവകാശമുണെ്ടന്നായിരുന്നു മന്ത്രിയുടെ മറുപടി. ലീഗിന്റെ ആവശ്യം ന്യായമാണ്. കെ. എം. മാണി ഏറെ നാളുകളായി ഉന്നയിക്കുന്ന രാജ്യസഭാ സീറ്റിന്റെ അവകാശവാദവും ന്യായമാണെന്നും മന്ത്രി പറഞ്ഞു.