പാക് പാര്‍ലമെന്റിനെ ആക്രമിക്കാനുള്ള ഭീകരരുടെ ശ്രമത്തെ തകര്‍ത്തു: റഹ്മാന്‍ മാലിക്

single-img
1 April 2012

പാക്കിസ്ഥാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം അട്ടിമറിക്കാനുള്ള ഭീകരരുടെ ശ്രമത്തെ പോലീസ് തകര്‍ത്തതായി  പാക് ആഭ്യന്തരമന്ത്രി  റഹ്മാന്‍ മാലിക്. ഇതുമായി ബന്ധപ്പെട്ട്  ധനകാര്യ മന്ത്രാലയത്തിലെ  ഒരു ഉദ്യോഗസ്ഥനെ  അറസ്റ്റു ചെയ്തു.  ഭീകരാക്രമണശ്രമം പരാജയപ്പെടുത്തിയ പോലീസുകാര്‍ക്ക്  പാരിതോഷികങ്ങളും  അവാര്‍ഡുകളും സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മാര്‍ച്ച് 17നാണ്  പ്രസിഡന്റ് അസിഫ് അലി സര്‍ദാരി പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
കഴിഞ്ഞ ഒക്‌ടോബറില്‍ തലസ്ഥാനമായ ഇസ്ലാമാബാദിന് സമീപം ഒരു വീട്ടില്‍ നിന്ന് വന്‍ ആയുധശേഖരങ്ങള്‍ കണ്ടെത്തിയിരുന്നു