ശെല്‍വരാജ് മുപ്പത്തയ്യായിരം വോട്ടുകള്‍ക്ക് വിജയിക്കും: പി.സി. ജോര്‍ജ്

single-img
1 April 2012

നെയ്യാറ്റിന്‍കരയില്‍ മല്‍സരിച്ചാല്‍ ആര്‍. ശെല്‍വരാജ് മുപ്പത്തയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നു യുഡിഎഫ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്നു കെ. മുരളീധരന്‍ പറഞ്ഞല്ലോയെന്ന ചോദ്യത്തിന് അക്കാര്യം സോണിയ ഗാന്ധിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നായിരുന്നു ജോര്‍ജിന്റെ മറുപടി.