പേസിന് അൻപതാം എടിപി ഡബിൾസ് കീരീടം

single-img
1 April 2012

കരിയറിൽ മറ്റൊരു നാഴികക്കല്ലു കൂടി ലിയാണ്ടർ പേസ് മറികടന്നു.എടിപി വേൾഡ് ടൂറിൽ അൻപതാം ഡബിൾസ് കീരീടം മിയാമി ഓപ്പണിൽ നേടിക്കൊണ്ട് ആ ബഹുമതി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായിരിക്കുകയാണ് അദേഹം.ലോക ടെന്നിസ് സർക്യൂട്ടിൽ അൻപത് ഡബിൾസ് കിരീടം നേടുന്ന ഇരുപത്തിനാലാമത് കളിക്കാരനാണ് പേസ്.ഇന്നലെ നടന്ന ഫൈനലിൽ തന്റെ ചെക് കൂട്ടുകാരനായ റാഡെക് സ്റ്റെപാനെകിനൊപ്പം മാക്സ് മിർനി-ഡാനിയേൽ നെസ്റ്റർ സഖ്യത്തെ 3-6,6-1,10-8 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് തന്റെ കിരീടത്തിൽ പുതിയൊരു തൂവൽ കൂടി ഇന്ത്യയുടെ അഭിമാനതാരം ചേർത്തത്.ഏഴാം സീഡായ സഖ്യത്തിന് ടൂർണ്ണമെന്റിൽ ആദ്യമായി ഒരു സെറ്റ് നഷ്ടപ്പെടുകയും ചെയ്തു.എന്നാൽ ശക്തമായ തിരിച്ചു വന്ന് പേസ്- സ്റ്റെപാനെക് ജോഡി വിജയം നേടിയെടുക്കുകയായിരുന്നു.