ഇന്ന് ഓശാന ഞായർ

single-img
1 April 2012

ക്രിസ്തുവിന്റെ പീഡാനുഭവ ദിനങ്ങളുടെ ഓർമ്മപ്പെടുത്തലോടെ ലോകമെങ്ങും ഇന്ന് ഓശാന ഞായർ ആചരിക്കുന്നു.കുരുത്തോല പെരുന്നാളെന്നും അറിയപ്പെടുന്ന ഇന്നേ ദിവസം വിശ്വാസികൾ കുരുത്തോലകളുമായി വിവിധ പള്ളികളിൽ പ്രദക്ഷിണം നടത്തും.കുരുശിലേറ്റപ്പെടുന്നതിന് മുൻപ് യേശു ക്രിസ്തു  ജറുസലേമിലേയ്ക്ക് വന്നപ്പോൾ ആളുകൾ ഒലീവ് മരച്ചില്ലകളും ഈന്തപ്പനയോലകളൂം കൊണ്ട് വഴിയോരങ്ങൾ അലങ്കരിച്ച് ഓശാന പാടി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം.ഇന്നുമുതൽ വിശുദ്ധ വാരാചരണത്തിനും തുടക്കമാകും.