ജീപ്പു മറിഞ്ഞു തമിഴ്‌നാട് എംഎല്‍എ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

single-img
1 April 2012

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ നിയമസഭാംഗമുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പുതുക്കോട്ട നിയമസഭാംഗം സിപിഐയിലെ എസ്.പി. മുത്തുകുമാരനും മറ്റു രണ്ടു പേരുമാണു ശൊക്കനാഥന്‍പെട്ടിയില്‍ അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. എംഎല്‍എയെക്കൂടാതെ ജീപ്പിന്റെ ഡ്രൈവറും ഒപ്പമുണ്ടായിരുന്ന മറ്റൊരാളുമാണു മരിച്ചത്.