അരമണിക്കൂര്‍ ലോഡ്‌ഷെഡിംഗ് ഇന്നു തുടങ്ങും

single-img
1 April 2012

വൈകുന്നേരം 6.30 നും 10.30നും ഇടയില്‍ പ്രഖ്യാപിച്ചിരിക്കുന്ന അരമണിക്കൂര്‍ ലോഡ്‌ഷെഡിംഗ് ഇന്നുമുതല്‍. ഗാര്‍ഹിക, വ്യാവസായിക വിഭാഗങ്ങളില്‍പ്പെടുന്ന മുഴുവന്‍ ലോ ടെന്‍ഷന്‍ ഉപയോക്താക്കള്‍ക്കും ലോഡ്‌ഷെഡിംഗ് ബാധകമാകും. എച്ച്ടി, ഇഎച്ച്ടി വിഭാഗങ്ങള്‍ക്കു മുന്‍ മാസ ഉപയോഗത്തിന്റെ 80 ശതമാനത്തിനു നിലവിലുള്ള നിരക്കും ശേഷിക്കുന്ന ഉപയോഗത്തിനു കായംകുളം നിലയത്തില്‍നിന്നുള്ള വൈദ്യുതിയുടെ വിലയും ഈടാക്കാനാണു ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുള്ളത്. നേരത്തേ പകലും അരമണിക്കൂര്‍ ലോഡ് ഷെഡിംഗ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.