കൂടംകുളം ആണവനിലയം: സമരം പിന്‍വലിച്ചിട്ടില്ലെന്ന് സമരസമിതി

single-img
1 April 2012

കൂടംകുളം ആണവനിലയത്തിനെതിരായ സമരം പിന്‍വലിച്ചിട്ടില്ലെന്നു സമരസമിതി. ഇതു സംബന്ധിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കി. സര്‍ക്കാരുമായി ഒരു കരാറിലും ഒപ്പുവച്ചിട്ടില്ലെന്നും അവര്‍ അറിയിച്ചു. കൂടംകുളം സമരത്തില്‍ നിന്നും സമരസമിതി പിന്മാറിയതായി ഇന്നലെ വാര്‍ത്തകളുണ്ടായിരുന്നു.