ലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യത്തിനെതിരെ കെ.മുരളീധരൻ

single-img
1 April 2012

അഞ്ചാം മന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള ലീഗിന്റെ ആവശ്യത്തിനെതിരെ കെ.മുരളീധരൻ എം എൽ എ.മന്ത്രിമാരെ തീരുമാനിക്കുമ്പോൾ മത സാമുധായിക പ്രാദേശിക സന്തുലിതാവസ്ഥ പാലിക്കണമെന്ന് മുരളീധരൻ പറഞ്ഞു.എംഎൽഎ മാരുടെ എണ്ണത്തിനനുസരിച്ച് മന്ത്രിമാരെ നിശ്ചയിക്കുന്ന പതിവ് യു ഡി എഫിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദേഹം കൂട്ടിച്ചേർത്തു.അനൂപിന്റെ മന്ത്രി സ്ഥാനം വൈകുന്നത് ശരിയായ നടപടിയല്ലെന്ന് പറഞ്ഞ മുരളീധരൻ നെയ്യാറ്റികരയിൽ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ മത്സരിക്കണമെന്ന തന്റെ അഭിപ്രായത്തിൽ ഉറച്ച് നിൽക്കുന്നതായും അറിയിച്ചു.