എന്റിക്കാ ലെക്‌സിക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

single-img
1 April 2012

രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസിലുള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ എന്റിക്കാ ലെക്‌സിക്ക് ഇന്ത്യന്‍ തീരം വിട്ടുപോകാന്‍ അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും. വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മല്‍സ്യതൊഴിലാളികളുടെ കുടുംബാംഗങ്ങളാണ് ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി സിംഗിള്‍ ബഞ്ച് വിധി താല്‍ക്കാലികമായി സ്‌റ്റേ ചെയ്ത ശേഷം കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.