ചെറുപുഴയിലെ കർണ്ണാടകയുടെ കയ്യേറ്റം അന്വേഷിക്കും

single-img
1 April 2012

കേരളത്തിന്റെ ഭൂമി കൈയേറിയ കർണ്ണാടകത്തിന്റെ നടപടിയെക്കുറിച്ച് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് മന്ത്രി ഗണേഷ് കുമാർ അറിയിച്ചു.കൂടാതെ ജില്ലാ കളക്ടറും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.കണ്ണൂരിൽ കേരള കർണ്ണാടക അതിർത്തിയായ ചെറുപുഴ പഞ്ചായത്തിലാണ് കയ്യേറ്റം നടത്തിയിരിക്കുന്നത്.പ്രദേശത്ത് നിന്നും ഒഴിഞ്ഞു പോകാൻ തദ്ദേശവാസികളോട് ആവശ്യപ്പെട്ട കർണ്ണാടക അവിടെ ആനുകൂല്യങ്ങൾ നൽകാനെന്ന പേരിൽ സെൻസസ് നടത്തിയതായും തെളിഞ്ഞു കഴിഞ്ഞു.തങ്ങളുടെ ഭൂമി എന്നു കാണിച്ച് കൊണ്ട് കർണ്ണാടക ഇവിടെ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.മുൻപും ഇത്തരത്തിൽ നടന്ന കയ്യേറ്റ ശ്രമത്തെ മാധ്യമ വാർത്തകളെ തുടർന്ന് തടഞ്ഞ കേരള സർക്കാറിന്റെ ഭാഗത്ത് നിന്നും പിന്നെ യാതൊരു നടപടിയും ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്.റിപ്പോർട്ട് കിട്ടുന്നതിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.