ചെറിയതുറ വെടിവെയ്പ് :പോലീസുകാർക്കെതിരായ കൊലപാതകക്കുറ്റം പിൻവലിക്കണമെന്ന് ക്രൈം ബ്രാഞ്ച്

single-img
1 April 2012

ചെറിയതുറ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് കൊലപാതകക്കുറ്റം ചാർത്തപ്പെട്ട പോലീസു ഉദ്യോഗസ്ഥർക്ക് പിന്തുണയുമായി ക്രൈ ബ്രാഞ്ച് കോടതിയിൽ.കേസ് പിൻവലിക്കണമെന്ന ആവശ്യമാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്.രണ്ട് ഡിവൈഎസ്പിമാർക്കും 2 എസ്ഐ മാർക്കും എതിരെയുള്ള കേസ് പിൻ വലിക്കണണമെന്നതാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.വെടിവെയ്പ്പില്ലായിരുന്നെങ്കിൽ പ്രദേശത്ത് വർഗ്ഗീയ സംഘർഷമുണ്ടാകുമായിരുന്നെന്നും വെടിവെയ്പ്പിന് മേലുദ്യോഗസ്ഥരുടെ അനുവാദമുണ്ടായിരുന്നെന്നും ക്രൈം ബ്രാഞ്ച് കോടതിയിൽ പറഞ്ഞു.ഇത് രണ്ടാം തവണയാണ് ഇതേ ആവശ്യവുമായി ക്രൈ ബ്രാഞ്ച് കോടതിയെ സമീപിക്കുന്നത്.