ടട്ര അഴിമതി വിവാദം:വെട്ര ചെയർമാന് ലുക്ക് ഔട്ട് നോട്ടീസ്

single-img
1 April 2012

കരസേന മേധാവി ജനറൽ വി.കെ.സിംഗ് ഉന്നയിച്ച കോഴ വിവാദവുമായി ബന്ധപ്പെട്ട ടട്ര ട്രക്ക് ഇടപാട് നടത്തിയ വെട്ര കമ്പനിയുടെ ചെയർമാന് സിബിഐ യുടെ ലുക്ക് ഔട്ട് നോട്ടീസ്.ഡിഫൻസ് എക്സ്പോയുമായി ബന്ധപ്പെട്ട് ഡൽഹിയിലുള്ള രവി ഋഷിയ്ക്ക് രാജ്യം വിട്ടു പോകരുതെന്ന നിർദ്ദേശവും ലഭിച്ചിട്ടുണ്ട്.ബ്രിട്ടീഷ് പൌരത്വമാണ് അദേഹത്തിനുള്ളത്.കേസുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യം ചെയ്യൽ നടത്തുന്നതിനാണ് യാത്രാ നിയന്ത്രണം ഏർപ്പേടുത്തിയിരിക്കുന്നത്.ഇതിനകം രണ്ട് പ്രാവശ്യം അദേഹത്തെ ചോദ്യം ചെയ്തിരുന്നു.പ്രാഥമിക അന്വേഷണത്തിൽ കോഴയുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതായി സിബിഐ അറിയിച്ചിട്ടുണ്ട്.നിലവാരം കുറഞ്ഞ 600 ട്രക്കുകൾ വാങ്ങുന്നതിന് തനിക്ക് പതിനാല് കോടി രൂപ കോഴ വാഗ്ദാനമുണ്ടായി എന്നാണ് കരസേന മേധാവി ആരോപിച്ചത്.