മ്യാൻമർ ഉപതിരഞ്ഞെടുപ്പിൽ ഓങ് സാങ് സ്യൂചിയ്ക്ക് വിജയം

single-img
1 April 2012

മ്യാൻമർ പാർലമെന്റിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഓങ് സാങ് സ്യൂചിയ്ക്ക് വിജയം.ആദ്യമായാണ് മ്യാന്മറിന്റെ ജനാധിപത്യ പോരാളി ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.ഇരുപതു വർഷത്തോളം പട്ടാള ഭരണകൂടത്തിനു കീഴിൽ വീട്ടുതടങ്കലിലായിരുന്ന സ്യൂചിയുടെ വിജയം പൂർണ്ണമായൊരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തിനായി നിലകൊള്ളുന്ന മ്യാൻമർ ജനതയുടെ വിജയമായാണ് കണക്കാക്കുന്നത്.