മ്യാന്മറിൽ ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു

single-img
1 April 2012

സമാധാനത്തിന് നോബൽ  ആങ് സാങ് സ്യൂ കി ആദ്യമായി മത്സരിക്കുന്ന തിരഞ്ഞെടുപ്പെന്ന പ്രത്യേകതയുമായി മ്യാന്മറിൽ 45 സീറ്റുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു.6.4 മില്യൺ വോട്ടർമാരാണ് ഈ വോട്ടെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.മുൻ പട്ടാള ഭരണത്തിന്റെ പിന്തുണയുമായി ഭരണം നടത്തുന്ന നിലവിലെ സർക്കാറിന് വെല്ലുവിളിയുയത്തുന്നതായിരിക്കും ജനവിധി എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.രാജ്യത്തെ 17 പാർട്ടികളിൽ നിന്നുള്ളവരും 7 സ്വതന്ത്രരും കൂടി 157 സ്ഥാനാർഥികൾ ആണ് ഇത്തവണ മത്സര രംഗത്തുള്ളത്.തന്റെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയ്ക്ക് വേണ്ടി സ്യൂകി പ്രചാരണ പ്രവർത്തങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു.ഇരുപത് വർഷത്തോളം നീണ്ട വീട്ടു തടങ്കലിനു ശേഷം അവരുടെ ശക്തമായ തിരിച്ചു വരവാണ് ഈ തിരഞ്ഞെടുപ്പ്.