സച്ചിന്‍ മുംബൈ ഐ.പി.എല്‍ ക്യാമ്പില്‍

single-img
1 April 2012

ലണ്ടനില്‍നിന്നു തിരിച്ചെത്തിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഐപിഎലിനായി മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ ചേര്‍ന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനും ഏഷ്യ കപ്പിനും ശേഷം പരിക്കിന്റെ പിടിയിലകപ്പെട്ട സച്ചിന്‍ പരിശോധനയ്ക്കായി ലണ്ടനിലേക്കു പോവുകയായിരുന്നു. പരിശോധനയ്ക്കുശേഷം ഐപിഎല്‍ കളിക്കുമെന്ന് നേരത്തെതന്നെ സച്ചിന്‍ അറിയിച്ചിരുന്നു. ടീമിനെ ഉടച്ചുവാര്‍ക്കുന്നതിന് ബൗളിംഗ് കോച്ച് ഷോണ്‍ പൊള്ളോക്ക്, ഉപദേശകനും ഫീല്‍ഡിംഗ് കോച്ചുമായ ജോണ്ടി റോഡ്‌സ്, മുഖ്യ പരിശീലകന്‍ റോബിന്‍ സിംഗ്, അസിസ്റ്റന്റ് കോച്ച് പരസ് മാംബ്രെ, സ്പിന്‍ ബൗളിംഗ് കോച്ച് മനീന്ദര്‍ സിംഗ് എന്നിവര്‍ തയാറെടുത്തുകഴിഞ്ഞതായി ടീം മാനേജ്‌മെന്റ് അറിയിച്ചു.