ശെല്‍വരാജ് സ്ഥാനാര്‍ഥിയായാല്‍ കോണ്‍ഗ്രസില്‍ കലാപമെന്ന് എം. വിജയകുമാര്‍

single-img
31 March 2012

നെയ്യാറ്റിന്‍കരയില്‍ ആര്‍. ശെല്‍വരാജ് യുഡിഎഫ് സ്ഥാനാര്‍ഥിയായാല്‍ യുഡിഎഫിലും കോണ്‍ഗ്രസിലും കലാപമുണ്ടാകുമെന്ന് മുന്‍മന്ത്രി എം. വിജയകുമാര്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിജയകുമാര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിന് കടുത്ത വില നല്‍കേണ്ടിവരും. നെയ്യാറ്റിന്‍കരയിലെ കോണ്‍ഗ്രസ് നേതൃത്വം സെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കില്ലെന്നാണ് താന്‍ മനസിലാക്കിയിരിക്കുന്നതെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സെല്‍വരാജ് എതിര്‍സ്ഥാനാര്‍ഥിയായി വരണമെന്നാണ് എല്‍ഡിഎഫിന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.