രണ്ടു വയസുകാരിയെ അഛൻ അമ്മതൊട്ടിലിൽ ഉപേക്ഷിച്ചു.

single-img
31 March 2012

തിരുവനന്തപുരം:രണ്ടു വയസുകാരിയെ(ആദിത്യ) അമ്മ തൊട്ടിലിൽ ഉപേക്ഷിച്ച ശേഷം അടുത്തുള്ള കടയിൽ നിന്നും ജ്യൂസ് കഴിക്കുകയായിരുന്ന പിതാവിനെ(സജി കുമാർ) പോലീസ് പൊക്കി.ചോദ്യം ചെയ്തപ്പോൾ കഥകൾ ഓരോന്നായി പുറത്തേയ്ക്കു വന്നു.ഭാര്യ(പ്രസന്ന കുമാരി)യുമായി വഴക്കിട്ടപ്പോൾ  തോന്നിയ ബുദ്ദിയായിരുന്നു മകളെ ഉപേക്ഷിക്കൽ .ഉടൻ തന്നെ പോലിസ് പ്രസന്നകുമാരിയെ വിളിച്ചു വരുത്തി,താൻ മീൻ വെട്ടുന്നതിനിടെയാണ് സജികുമാർ കുഞ്ഞിനെയുമായി കടന്നുകളഞ്ഞതെന്നു അവർ പറഞ്ഞു.കുഞ്ഞിനെ തിരികെ വേണമെന്നായി  അമ്മ എന്നാൽ അമ്മതൊട്ടിലിൽ കിട്ടിയ കുഞ്ഞിനെ തിരികെ നൽകാൻ ഒരുപാട് കടമ്പകളുണ്ടായിരുന്നു സമിതിക്കാർക്ക് .തിരികെ കൊടുക്കാൻ കഴിയില്ലെന്ന നിലപാടിലായി അവർ .ഒടുവിൽ കളക്ടർ ഇടപെട്ട് അമ്മയ്ക്ക് കുഞ്ഞിനെ തിരികെ കൊടുക്കുകയായിരുന്നു. കുഞ്ഞുമായി സജികുമാർ ആദ്യം പൂജപ്പുര മഹിളാ മന്ദിരത്തിൽ ചെന്നിരുന്നു എന്നാൽ തീരെ ചെറിയ കുട്ടിയായതിനാൽ അമ്മത്തൊട്ടിലിൽ ഇടാനായിരുന്നു ഉപദേശം,അവിടെ നിന്നും ഒരു സുഹൃത്തിനെ സമീപക്കുകയായിരുന്നു അവരും കൈയൊഴിഞ്ഞതോടെ യാണ് അമ്മത്തൊട്ടിൽ ഉപേക്ഷിച്ചത്.മദ്യപിച്ചു പതിവായി ഉപദ്രവിക്കുന്ന സജികുമാറുമായി ബന്ധം ഒഴിയണമെന്നു പ്രസന്ന കുമാരി ആവശ്യപ്പെട്ടു.മീനു ,സീനു എന്നിങ്ങനെ 2 പെൺകുട്ടികൾ കൂടിയുണ്ട് ഇവർക്ക്.