വീണ്ടും ഇരുട്ടടി; പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിച്ചേക്കും

single-img
31 March 2012

പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപ വീണ്ടും വര്‍ധിപ്പിച്ചേക്കും. ഇന്ധനവില വിലയിരുത്താന്‍ ഇന്നു ചേരുന്ന എണ്ണകമ്പനികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. നിലവില്‍ ലിറ്ററിന് ഏഴ് രൂപയോളം നഷ്ടം നേരിടുന്നതായാണ് എണ്ണകമ്പനികളുടെ കണക്ക്. ലിറ്ററിന് അഞ്ച് രൂപയെങ്കിലും ഉയര്‍ത്താതെ പിടിച്ചുനില്‍ക്കാനാകില്ലെന്ന നിലപാട് ഇവര്‍ കേന്ദ്രസര്‍ക്കാരിനെ നേരത്തെ അറിയിച്ചിരുന്നു. വില ഉയര്‍ത്താന്‍ കേന്ദ്രം സമ്മതം മൂളിയതായിട്ടാണ് വിവരം. വില വര്‍ധിപ്പിക്കണമെന്ന് നേരത്തെ തന്നെ എണ്ണ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉത്തര്‍പ്രദേശും കേരളവും ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി തീരുമാനം മാറ്റിവെയ്ക്കുകയായിരുന്നു.