മിയാമി ഓപ്പൺ:പേസ് സഖ്യം ഫൈനലിൽ,ഭൂപതി-ബൊപ്പണ്ണ സഖ്യം പുറത്ത്

single-img
31 March 2012

കീരീടം കൈക്കലാക്കാൻ ഇന്ത്യക്കാർ പരസ്പരം ഏറ്റുമുട്ടുന്നത് കാണാൻ കാത്തിരുന്നവർക്ക് നിരാശ നൽകിക്കൊണ്ട് മിയാമി എടിപി ടെന്നീസ് ടൂർണ്ണമെന്റിന്റെ സെമിയിൽ ഭൂപതി-ബൊപ്പണ്ണ സഖ്യം പുറത്തായി.മറ്റൊരു സെമിയിൽ ഏഴാം സീഡായ ലിയാണ്ടർ പേസ് റാഡെക് സ്റ്റെപാനെക് സഖ്യം വിജയം നേടിയപ്പോഴാണ് ഈ തോൽവി.ഭൂപതി-‌ബൊപ്പണ്ണ ജോഡിയ്ക്ക് ഫൈനലിൽ എത്താൻ കഴിയാതിരുന്നതോടെ ഒരു ഇന്ത്യൻ കീരീടപ്പോരാട്ടം കാണികൾക്ക് നഷ്ടമായി.ഒന്നാം സീഡായ മൈക്-ബോബ് ബ്രയാൻ സഹോദരന്മാരെ അട്ടിമറിച്ച് കൊണ്ടാണ് പേസും സ്റ്റെപാനെകും ഫൈനലിൽ കടന്നത്,6-4,6-4.ടൂർണ്ണമെന്റിൽ ഇതുവരെ ഒരു സെറ്റു പോലും നഷ്ടപ്പെടുത്താതെയാണ് ഇന്തോ-ചെക് സഖ്യം ഫൈനലിൽ എത്തിയിരിക്കുന്നത്.കഴിഞ്ഞ ആസ്ട്രേലിയൻ ഓപ്പണിൽ ബ്രയാൻ സഹോദരന്മാരെ ഫൈനലിൽ തോൽ‌പ്പിച്ച പേസ്-സ്റ്റെപാനെക് ജോഡി ഒരു മണിക്കൂറും പതിനൊന്നു മിനിറ്റുമെടുത്താണ് എതിരാളികൾ നേടിയ 43 പോയിന്റുകൾക്കെതിരെ 66 പോയിന്റുമായി വിജയം പിടിച്ചെടുത്തത്.രണ്ടാം സീഡായ മാക്സ് മിർനി-ഡാനിയേൽ നെസ്റ്റർ സഖ്യത്തോടാണ് ഭൂപതി-ബൊപ്പണ്ണ സഖ്യം തോറ്റത്.സ്കോർ 6-2,6-4.