വന്യ മിശ്ര ഈ വർഷത്തെ മിസ് ഇന്ത്യ

single-img
31 March 2012

മുംബൈ: മുംബൈയില്‍ നടന്ന മിസ് ഇന്ത്യാ മല്‍സരത്തില്‍  പ്രമുഖ മോഡലായ വന്യ മിശ്ര (24) കിരീടം സ്വന്തമാക്കി ചണ്ഡിഗഡ്‌ സ്വദേശിനിയാണ്‌ വന്യ .മുംബൈയിലെ ബാവന്‍സ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പൂന സ്വദേശിയായ മോഡല്‍ പ്രാച്ചി മിശ്രയെ മിസ് ഇന്ത്യ എര്‍ത്ത് ആയും ചെന്നൈ മോഡല്‍ റോച്ചല്‍ മരിയാ റാവുവിനെ മിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ ആയും തെരഞ്ഞെടുത്തു.അവസാന റൗണ്ടില്‍ മാറ്റുരച്ച 20 സുന്ദരിമാരില്‍ നിന്നുമാണ്‌ ഇവരെ തെരഞ്ഞെടുത്തത്‌. കഴിഞ്ഞ വര്‍ഷത്തെ ഫെമിന മിസ്‌ ഇന്ത്യ കനിഷ്‌ത ധന്‍കര്‍ വന്യയെ കിരീടമണിയിച്ചു. ബോളിവുഡ്‌ സുന്ദരിമാരായ നര്‍ഗിസ്‌ ഫക്രി, സോനം കപൂർ, നിര്‍മാതാവ്‌ എക്‌താ കപൂർ, സംവിധായകന്‍ രോഹിത്‌ ഷെട്ടി, സോനാലി ബാന്ദ്രെ, ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ഹര്‍ഭജന്‍ സിംഗ്‌, ഗായകന്‍ സോനു നിഗം തുടങ്ങിയവരായിരുന്നു വിധി കർത്താക്കൾ.