ട്വന്റി-20 യില്‍ ഇന്ത്യയ്ക്ക് തോല്‍വി

single-img
31 March 2012

ജൊഹാന്നസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്നലെ നടന്ന ട്വന്റി-20യില്‍ ഇന്ത്യക്ക്  11 റണ്ണിന്റെ തോല്‍വി. മഴ കാരണം മുടങ്ങിയ കളിയില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ദക്ഷിണാഫ്രിക്കയെ വിജയിയായി  തിരഞ്ഞെടുത്തത്.  7.5 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 71/0 എന്ന നിലയില്‍ കളി നില്‍ക്കുമ്പോഴാണ് മഴ വന്നത്.  അര്‍ദ്ധസെഞ്ച്വറി നേടിയ  കോളിന്‍ ഇന്‍ഗ്രാമാണ് മാന്‍ ഒഫ് ദി മാച്ച്.

ടോസ് നേടിയ ഇന്ത്യന്‍ ക്യപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി   ദക്ഷിണാഫ്രിക്കയെ ബാറ്റിഗിനയച്ചു. നിശ്ചിത 20 ഓവറില്‍ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് എടുത്തു.  മറുപടി ബാറ്റിങ്ങിനിറങ്ങിയ  ഇന്ത്യന്‍  ഓപ്പണര്‍മാരായ  ഗംഭീരും ഉത്തപ്പയും ചേര്‍ന്ന്  71 റണ്‍സ് എടുത്തുെവങ്കിലും മഴ വില്ലനായി എത്തുകയായിരുന്നു.