ഗ്രാമീണ്‍ ബാങ്കിന് എറണാകുളത്തു പുതിയ മൂന്നു ശാഖകള്‍

single-img
31 March 2012

കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കായ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് എറണാകുളം ജില്ലയില്‍ മൂന്നു ശാഖകള്‍ കൂടി തുറന്നതോടെ ശാഖകളുടെ എണ്ണം 205 ആയി ഉയര്‍ന്നു. പൂക്കാട്ടുപടി, തിരുവാങ്കുളം, മഞ്ഞപ്ര എന്നിവിടങ്ങളിലാണു പുതിയ ശാഖകള്‍. 1976ല്‍ ഇന്ത്യാ ഗവണ്‍മെന്റും കേരള സര്‍ക്കാരും സിന്‍ഡിക്കറ്റ് ബാങ്കും സംയുക്തമായി ആരംഭിച്ച നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ഇന്നു രാജ്യത്തെ ഗ്രാമീണ്‍ ബാങ്ക് ശൃംഖലയില്‍ മുഖ്യസ്ഥാനം വഹിക്കുന്നു.

കാര്‍ഷിക, കാര്‍ഷികേതര രംഗത്തും മറ്റു മുന്‍ഗണനാ വിഭാഗത്തിലും ഏറ്റവും കൂടുതല്‍ വായ്പ നല്കി കേരളത്തില്‍ ബാങ്ക് പ്രഥമസ്ഥാനം വഹിക്കുന്നു. വായ്പാ നിക്ഷേപ അനുപാതത്തിലും കേരളത്തില്‍ ഒന്നാമതാണ്. ബാങ്ക് ഇപ്പോള്‍ പൂര്‍ണമായും കോര്‍ സംവിധാനത്തിലാണു പ്രവര്‍ത്തിക്കുന്നത്. ശാഖാ ശൃംഖലയില്‍ ഓരോവര്‍ഷവും പത്തുശതമാനം വര്‍ധന വരുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം 20 ശാഖകള്‍ തുറന്നു. ഗ്രാമീണ മേഖലയിലെ മികച്ച ബാങ്കിനുള്ള ബാങ്കേഴ്‌സ് ക്ലബിന്റെ അവാര്‍ഡ് ഈവര്‍ഷം നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിനാണു ലഭിച്ചത്.