ഗായിക ദീപ മറിയം വീട്ടുതടങ്കലിൽ

single-img
31 March 2012

കൊച്ചി: തമിഴ്‌ പിന്നണി ഗായികയും മലയാളിയുമായ ദീപാ മറിയത്തെ മാതാപിതാക്കളുടെ തടങ്കലില്‍ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഭര്‍ത്താവ്‌( ((ജോൺ  ഹൈക്കോടതിയെ സമീപിച്ചു.ഗായികയായ ദീപാ മറിയവും ജോണും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. രജിസ്റ്റര്‍ വിവാഹം ചെയ്ത് ഒരുമിച്ച്താമസിക്കുന്നതിനിടയില്‍ ആണ് ‘സുബ്രഹ്മണ്യപുരം’ എന്ന സിനിമയ്ക്ക് വേണ്ടി പാടാന്‍ ദീപയ്ക്ക് അവസരം ലഭിക്കുന്നതും പാട്ട് സൂപ്പര്‍ ഹിറ്റ് ആകുന്നതും. തുടര്‍ന്ന് ദീപയ്ക്ക് അവസരങ്ങൾ ഒരുപാട് വരികയും ചെയ്തു മകൾ പ്രശസ്തിയായതിനെ തുടർന്നു മാതാപിതാക്കള്‍ സ്നേഹം നടിച്ച്  വീട്ടില്‍ വരികയും ദീപയെ അനുനയിപ്പിച്ച് അവരോടൊപ്പം കൊണ്ടുപോവുകയും ആയിരുന്നു എന്നാണ് ജോണ്‍ പറയുന്നത്.                                                                                                                                                                                                                                                                   ജോണിന്റെ  പരാതിയുടെ അടിസ്താനത്തിൽ  കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. . നാന്‍ അവനല്ലൈ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ദീപയിപ്പോള്‍ തമിഴ്-തെലുങ്ക് സിനിമകളില്‍ ഏറ്റവും തിരക്കുള്ള പിന്നണി ഗായികയാണ് .