സി.പി.ഐ ജനറല്‍ സെക്രട്ടറിയായി എസ്.സുധകര്‍നെ തിരഞ്ഞെടുത്തു

single-img
31 March 2012

സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറിയായി എസ്. സുധാകര്‍ റെഡ്ഡിയെ  തിരഞ്ഞെടുത്തു.  ദീര്‍ഘകാലം പാര്‍ട്ടിയെ നയിച്ച  എ.ബി ബര്‍ദന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന്പാറ്റ്‌നയില്‍ നടന്ന  21-ാം പാര്‍ട്ടി കോണ്‍ഗ്രസിലേയ്ക്കാണ്‌  സുധാകര്‍ റെഡ്ഡിയെ തെരഞ്ഞെടുത്തത്.   138 അംഗ ദേശീയ കൗണ്‍സിലിനേയും  തെരഞ്ഞെടുത്തിട്ടുണ്ട്. 13 പേര്‍ കാന്‍ഡിഡേറ്റ് അംഗങ്ങളാണ്.   കേരളത്തില്‍ നിന്നും 14 പേര്‍ ദേശീയ കൗണ്‍സിലിലുണ്ട്.  ബിനോയ് വിശ്വവും ചിഞ്ചുറാണിയും ആണ് പുതിയ സ്ഥിരം  അംഗങ്ങള്‍. മുസ്ലീംലീഗിലേയ്ക്ക് മാറിയ എം. റഹ്മത്തുള്ളയും  അനാരോഗ്യം മൂലം കൗണ്‍സിലില്‍ നിന്ന്  ഒഴിവാകണമെന്ന് ആവശ്യപ്പെട്ട പ്രഫ. മീനാക്ഷിതമ്പാന്റേയും   ഒഴിവുകളിലേയ്ക്കാണ്  ഇവരുടെ നിയമനം.   വി.എസ്. സുനില്‍ കുമാറിന് പകരം കെ. രാജന്‍ കാന്‍ഡിഡേറ്റ്  അംഗമാകും.