ആഴ്സനൽ പരിശീലകൻ വെൻഗറെ വിലക്കി

single-img
31 March 2012

റഫറിമാരെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് ആഴ്സനല്‍ പരിശീലകന്‍ ആര്‍സെന്‍ വെന്‍ഗറെ യുവേഫ ചാംപ്യന്‍ഷിപ്പിലെ മൂന്നു മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി.നാല്പതിനായിരം യൂറൊ പിഴ നൽകേണ്ട വെംഗറിന് ആഴ്സണലിന്റെ അടുത്ത മൂന്ന് യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവരും.. മാര്‍ച്ച് ആറിന് എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ എസി മിലാനെതിരേ നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ റഫറിമാരെ വിമര്‍ശിച്ചതാണു വെൻഗറിനു വിനയായത്.