യെമനില്‍ യുഎസ് ആക്രമണത്തിന് തിരിച്ചടിയായി അല്‍-ക്വയ്ദ വാതക പൈപ്പ് ലൈന്‍ തകര്‍ത്തു

single-img
30 March 2012

അഞ്ച് സംഘാംഗങ്ങള്‍ ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ട യുഎസ് ആക്രമണത്തിന് തിരിച്ചടിയായി യെമനില്‍ അല്‍-ക്വയ്ദ വാതക പൈപ്പ് ലൈന്‍ തകര്‍ത്തു. ഗള്‍ഫ് ഓഫ് ഏദനിലെ ബാല്‍ഹാഫ് ടെര്‍മിനലില്‍ നിന്നും മാരിബ് പ്രവിശ്യയിലേക്കുള്ള 320 കിലോമീറ്റര്‍ വരുന്ന വാതക പൈപ്പ് ലൈനാണ് തീവ്രവാദികള്‍ തകര്‍ത്തത്. പൈപ്പ് കടന്നുപോകുന്ന കിഴക്കന്‍ യെമനിലെ ഒരു ഭാഗത്താണ് നാശം വരുത്തിയിരിക്കുന്നത്. തീയും കടുത്ത പുകയും കിലോമീറ്ററുകള്‍ക്ക് അപ്പുറം വരെ ദൃശ്യമാകുന്നുണ്‌ടെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ യെമനില്‍ അല്‍-ക്വയ്ദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യുഎസ് ഡ്രോണ്‍ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തിലാണ് എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നത്.