തൃശൂര്‍ കോര്‍പ്പറേഷനില്‍ ലാലൂര്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും കൗണ്‍സിലര്‍മാരും ഏറ്റുമുട്ടി

single-img
30 March 2012

ലാലൂര്‍ മാലിന്യപ്രശ്‌നത്തിന്റെ പേരില്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ സംഘര്‍ഷം. ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം നടക്കുന്നിടത്തേക്ക് തള്ളിക്കയറുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ ഇവരുമായി ഏറ്റുമുട്ടി. ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കോര്‍പ്പറേഷന്‍ ബജറ്റില്‍ മാലിന്യനീക്കത്തിനായി പ്രത്യേകം പണം വകയിരുത്താഞ്ഞത് നേരത്തെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.