കടലുണ്ടിയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു

single-img
30 March 2012

കോഴിക്കോട്‌  കടലുണ്ടിയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു.  ഇടച്ചിറ കൃഷ്ണ യു.പി.സ്‌കൂളിനു സമീപം  പുളിക്കല്‍ വീട്ടില്‍ ഷണ്‍മുഖന്‍ (62), ഭാര്യ ശാരദ(55), സുധീഷ് (30)  എന്നിവരെയാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷണ്‍മുഖന്‍ തൂങ്ങിമരിച്ചനിലയിലും ശരദയും മകന്‍  സുധീഷും വിഷം കഴിച്ചനിലയിലുമായിരുന്നു. മാനസികാസ്വാസ്ഥമുള്ളതാണ്  ആത്മഹത്യയ്ക്ക്  കാരണമെന്നാണ്  ഇപ്പോഴത്തെ നിഗമനം.

സുധീഷിന്റെ ഭാര്യ പ്രജില രണ്ട് ദിവസം മുമ്പ് അമിതമായി മരുന്നുകഴിച്ച് അവശനിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്.  ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.