മ്യാന്‍മര്‍ ഇലക്ഷന്‍ സ്വതന്ത്രമല്ലെന്നു സ്യൂകി

single-img
30 March 2012

ഞായറാഴ്ച മ്യാന്‍മറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് നീതിപൂര്‍വകവും സ്വതന്ത്രവുമായിരിക്കുമെന്നു പറയാനാവില്ലെന്ന് നൊബേല്‍ പുരസ്‌കാര ജേത്രി ഓങ് സാന്‍ സ്യൂകി പറഞ്ഞു. വോട്ടര്‍പട്ടികയില്‍ ക്രമക്കേടുകളുണ്ട്. പല വോട്ടര്‍മാരും ഭീഷണി നേരിടുന്നുണെ്ടന്നും തന്റെ വസതിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സ്യൂകി പറഞ്ഞു. ഇതൊക്കെയാണെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം മാറ്റില്ലെന്നും അവര്‍ അറിയിച്ചു.