സ്പിരിറ്റ്

single-img
30 March 2012

മലയാളത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള മോഹന്‍ലാല്‍- രഞ്ജിത് കൂട്ടുകെട്ടില്‍ ഇതള്‍വിരിയുന്ന പുതിയ ചിത്രമാണ് സ്പിരിറ്റ്. റോക്ക് ആന്‍ഡ് റോളിന് ശേഷം ഇവര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കനിഹയാണ് നായിക. മധു, തിലകന്‍, ടിനി ടോം, ലെന, കല്പന, മാസ്റ്റര്‍ ആദി സതീഷ്, ഗോവിന്ദന്‍കുട്ടി, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ഷഹബാസ് അമല്‍ ഈണം പകര്‍ന്നിരിക്കുന്നു. വേണുവാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- വിജയ് ശങ്കര്‍, കലാസംവിധാനം- സന്തോഷ് രാമന്‍, മേക്കപ്- രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം- സമീറാ സനീഷ്, അസോസിയേറ്റ് ഡയറക്ടര്‍- ബിപിന്‍ പ്രഭാകര്‍, പ്രൊഡ. കണ്‍ട്രോളര്‍- സേതു മണ്ണാര്‍ക്കാട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മാക്‌സ് ലാബ് റിലീസാണ് വിതരണം.