നഴ്‌സിംഗ് പ്രശ്‌നത്തില്‍ കേരള എംപിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ നടത്തി

single-img
30 March 2012

നഴ്‌സിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമഗ്രമായ കേന്ദ്ര നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ നടത്തി. ഇരുമുന്നണികളിലേയും എംപിമാര്‍ സംയുക്തമായി പാര്‍ലമെന്റിനുള്ളിലെ ഗാന്ധിപ്രതിമയ്ക്കു മുമ്പിലാണ് സമരം നടത്തിയത്. ഇക്കാര്യം ഉന്നയിച്ച് എംപിമാര്‍ ഇന്നു പ്രധാനമന്ത്രിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്.