നാന്‍സി പവല്‍ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി

single-img
30 March 2012

ഇന്ത്യയിലെ പുതിയ അമേരിക്കന്‍ സ്ഥാനപതിയായി നാന്‍സി പവലിനെ യുഎസ് സെനറ്റ് നിയമിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഈ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഒബാമ ഭരണകൂടത്തില്‍ കീഴില്‍ അമേരിക്കന്‍ സ്ഥാനപതിയായി ഇന്ത്യയിലെത്തുന്ന ആദ്യ വനിതയാണ് 65 കാരിയായ പവല്‍. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രാജിവച്ച തിമോത്തി റോമറിന്റെ പിന്‍ഗാമിയായി പവലിനെ ഒബാമ നാമനിര്‍ദ്ദേശം ചെയ്തിരുന്നെങ്കിലും സെനറ്റിലെ പ്രശ്‌നങ്ങള്‍ മൂലം നിയമനം വൈകുകയായിരുന്നു. ഇന്ത്യയ്ക്കു പുറമെ 16 രാജ്യങ്ങളിലേയ്ക്കുള്ള അമേരിക്കന്‍ സ്ഥാനപതിമാരെയും സെനറ്റ് തീരുമാനിച്ചതായി ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു.