Sports

നദാല്‍ – മുറെ സെമി ഫൈനല്‍

സ്‌പെയിനിന്റെ റാഫേല്‍ നദാലും ഇംഗ്ലണ്ടിന്റെ ആന്‍ഡി മുറെയും മിയാമി മാസ്റ്റേഴ്‌സ് ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍സ് സെമിയില്‍ ഏറ്റുമുട്ടും. ഫ്രാന്‍സിന്റെ വില്‍ഫ്രഡ് സോംഗയെ കീഴടക്കിയാണ് ലോക രണ്ടാം റാങ്കുകാരനായ നദാല്‍ സെമിയില്‍ കടന്നത്. സ്‌കോര്‍: 6-2, 5-7, 6-4. മുറെ സെര്‍ബിയയുടെ ജങ്കൊ ടിപ്‌സാറെവികിനെ മൂന്നു സെറ്റുനീണ്ട മത്സരത്തിനൊടുവില്‍ മറികടന്ന് അവസാന നാലില്‍ ഇടംപിടിച്ചു. സ്‌കോര്‍: 4-6, 6-3, 6-4. വനിതാ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരെങ്ക പുറത്ത്. ഫ്രാന്‍സിന്റെ മരിയന്‍ ബര്‍ടോളിയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് അസരെങ്കയെ അട്ടിമറിച്ച് സെമിയില്‍ കടന്നത്. സ്‌കോര്‍: 6-3, 6-4. അമേരിക്കയുടെ സെറീന വില്യംസും സെമിയില്‍ പരാജയപ്പെട്ടു പുറത്തായി. അഗ്നിസെക റാഡ്‌വാന്‍സ്‌ക 6-4, 6-1 നാണ് സെറീനയെ ക്വാര്‍ട്ടറില്‍ കീഴടക്കിയത്.