മാലി സൈന്യത്തിനു ആഫ്രിക്കന്‍ രാജ്യങ്ങളുടെ അന്ത്യശാസനം

single-img
30 March 2012

ആഫ്രിക്കന്‍ മാലിയില്‍ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണംപിടിച്ചെടുത്ത വിമതസൈന്യത്തിനു പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ അന്ത്യശാസനം. രാജ്യത്തു ഭരണഘടന പുനസ്ഥാപിക്കാന്‍ 72 മണിക്കൂര്‍ സമയമാണ് സൈനികനേതൃത്വത്തിനു അനുവദിച്ചിരിക്കുന്നത്. പട്ടാളനേതൃത്വം അധികാരമൊഴിയാന്‍ തയാറായില്ലെങ്കില്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ എക്കണോമിക് കമ്യൂണിറ്റി ഓഫ് വെസ്റ്റേണ്‍ ആഫ്രിക്കന്‍ സ്റ്റേറ്റ്‌സ്(ഇക്കോവാസ്) അറിയിച്ചു. ഇക്കോവാസിന്റെ നിര്‍ദ്ദേശം അവഗണിച്ചാല്‍ അതിര്‍ത്തികള്‍ അടയ്ക്കുമെന്നും മാലിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അന്ത്യശാസനം അവഗണിച്ചാല്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ കൂട്ടായ്മയിലെ 15 രാജ്യങ്ങളും മാലിയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്നും ഈ രാജ്യങ്ങളിലെ ഒരു തുറമുഖവുമായി മാലിയ്ക്കു ബന്ധപ്പെടാന്‍ കഴിയില്ലെന്നും ഇക്കോവാസ് പ്രസിഡന്റ് കേദര്‍ ഡിസൈര്‍ ഒയ്ദ്രാഗോ അറിയിച്ചു. അതേസമയം, മാലിയില്‍ പുതിയ ഭരണഘടന നടപ്പാക്കാനുള്ള നടപടികളുമായി സൈനിക നേതൃത്വം മുന്നോട്ടുപോകുകയാണ്.