റാഗിംഗിനിടെ പൊള്ളലേറ്റ മലയാളി വിദ്യാര്‍ത്ഥി മരിച്ചു.

single-img
30 March 2012

ബാംഗ്ലൂര്‍ ചിക്കബല്ലാപ്പൂരില്‍ കോളേജ് ഹോസ്റ്റലില്‍ റാഗിങ്ങിനെത്തുടര്‍ന്ന് പൊള്ളലേറ്റ്  ചികിത്സയിലായിരുന്ന മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു.  കണ്ണൂര്‍  കാപ്പാട്  മബ്‌റൂഹില്‍  ഹാരിസ്-സൗദത്ത് ദമ്പതികളുടെ മകന്‍  അജ്മല്‍ (17)ആണ് ഇന്നലെ രാത്രി 11.30 ഓടെ  മരിച്ചത്.

വിദ്യാനഗറിലെ  ശാഷിബ് എന്‍ജിനീയറിങ്  കോളേജില്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ്   വിദ്യാര്‍ത്ഥിയാണ് അജ്മല്‍. ഹോസ്റ്റലിലെ  കുളിമുറിയില്‍  കുളിക്കാന്‍ കയറിയപ്പോള്‍  സീനിയര്‍  വിദ്യാര്‍ത്ഥികള്‍  കുളിമുറിയില്‍  ടിന്നറൊഴിച്ച് തീ വച്ചു വെന്നാണ് പരാതി. കഴിഞ്ഞ വെളളിയാഴ്ചയാണ്  സംഭവം ഉണ്ടായത്. 65 ശതമാനം പൊള്ളലേറ്റ അജ്മല്‍  ബാംഗ്ലൂരിലെ വിക്‌ടോറിയ ആശുപത്രിയില്‍  ചികിത്സയിലായിരുന്നു.  കഴിഞ്ഞ വെള്ളിയാഴ്ച ഒമ്പതുമണിക്കാണ്  സംഭവം. ഇതിന് മുമ്പും അജ്മല്‍  പലതവണ ക്രൂരമായി റാഗിംഗിന് ഇരയായിരുന്നുവത്രെ.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം  നാട്ടിലെത്തിക്കുന്ന മൃതദേഹം  ഇന്ന് രാത്രിയോടെ   താഴെ ചൊവ്വ ജമാഅത്ത്  പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.