മഹാരാജാസ് കോളജ് യൂണിയന്‍ ചെയര്‍മാന്‍ രാജിവെച്ചു

single-img
30 March 2012

കെ.എസ്.യു ജില്ലാ കമ്മറ്റിയിലെ ഭാരവാഹികളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മഹാരാജാസ് കോളജ് യൂണിയന്‍ ചെയര്‍മാന്‍ രാജിവെച്ചു. കെഎസ്‌യു പ്രവര്‍ത്തകനായ എ.എ.അജ്മലാണ് രാജിവെച്ചത്. കോളജ് ഡേ ആഘോഷദിനത്തിലായിരുന്നു രാജി. കഴിഞ്ഞ ദിവസം പത്രസമരത്തിന്റെ പശ്ചാത്തലത്തില്‍ പത്ര വിതരണം ശക.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റെടുത്തതിനെച്ചൊല്ലി എറണാകുളത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. അതിനെ തുടര്‍ന്നാണ് രാജി എന്നറിയുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എസ്എഫ്‌ഐ ആധിപത്യം തകര്‍ത്ത് മഹാരാജാസില്‍ കെഎസ്‌യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി വിജയിച്ചത്.