വിമതർ നഗരം പിടിച്ചെടുത്തു

single-img
30 March 2012

മാലി(കിദാൽ):മാലിയില്‍ കിദാല്‍ നഗരം വിമതര്‍ പിടിച്ചെടുത്തു. മാലിയില്‍ കഴിഞ്ഞയാഴ്ച സൈന്യം  അധികാരം പിടിച്ചടക്കിയതിനെ തുടര്‍ന്ന് അനിശ്ചിതത്വം മുതലെടുത്ത് ടൂറെഗ് വിമതര്‍ ആക്രമണംനടത്തി കിദാൽ പിടിച്ചെടുക്കുകയായിരുന്നു.കിദാലിൽ ഏകദേശം 40000 ജനങ്ങളാണുള്ളത്.വിമതരെ തുരത്താൻ ആയുധങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കുമായി അയൽ രാജ്യങ്ങളോട് സഹായം അഭ്യർധിച്ചിരിക്കുകയാണ്.പ്രാദേശിക രാഷ്ട്ര കൂട്ടായ്മയായ ഇക്കണോമിക് കമ്യൂണിറ്റി ഒഫ് വെസ്റ്റ് ആഫ്രിക്കന്‍ സ്റ്റേറ്റ്സിലെ രാജ്യങ്ങള്‍ മാലിയുടെ അതിര്‍ത്തി അടയ്ക്കാനും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.