അഞ്ചാം മന്ത്രി: സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ച് വിവാദത്തിനില്ലെന്ന് കുഞ്ഞാലിക്കുട്ടി

single-img
30 March 2012

മുസ്‌ലീം ലീഗിലെ അഞ്ചാം മന്ത്രിയുടെ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ച് വിവാദത്തിനില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. എന്നാല്‍ അഞ്ചാം മന്ത്രിക്കായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ലീഗിന് ഇക്കാര്യത്തില്‍ ശുഭാപ്തി വിശ്വാസമുണ്‌ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദുമൊത്താണ് കുഞ്ഞാലിക്കുട്ടി ഹൈദരലി ശിഹാബ് തങ്ങളെ കാണാന്‍ രാവിലെയെത്തിയത്. യുഡിഎഫ് യോഗത്തിന്റെ വിശദാംശങ്ങള്‍ സംസ്ഥാന അധ്യക്ഷനെ അറിയിക്കാനായിരുന്നു കൂടിക്കാഴ്ചയെന്ന് അദ്ദേഹം പറഞ്ഞു.