കൂടംകുളം നിലയം രണ്ടു മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകും: ജയലളിത

single-img
30 March 2012

ഇന്ത്യ-റഷ്യന്‍ സംയുക്തസംരംഭമായ കൂടംകുളം ആണവനിലയം രണ്ടു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെ ന്നു മുഖ്യമന്ത്രി ജയലളിത തമിഴ്‌നാട് നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തു വൈദ്യുതിക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വിവിധ വൈദ്യുത പദ്ധതികള്‍ നടപ്പിലാക്കാന്‍ നിര്‍ബന്ധിതമായതു ചൂണ്ടിക്കാട്ടിയാണ് ജയലളിത ഇക്കാര്യം അറിയിച്ചത്. ആയിരം മെഗാവാട്ട് ശേഷിയുള്ള രണ്ടു യൂണിറ്റുകളാണ് കൂടംകുളത്തു പ്രവര്‍ത്തനക്ഷമമാകുക. ആണവനിലയത്തിനെതിരേ ജനകീയസമരം ശക്തമായപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളു ടെ ഉന്നതതല സമിതികള്‍ കൂടംകുളം സന്ദര്‍ശിച്ചു. ആണവനിലയം സുരക്ഷിതമാണെന്ന് ഇരുസമിതികളും വിലയിരുത്തി. ജനകീയപ്രക്ഷോഭത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒക്്‌ടോബറിലാണ് ആണവനിലയത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചത്.