യു.ഡി.എഫ് സര്‍ക്കാരിന്റേത് വികൃതമായ ഘടന; കോടിയേരി

single-img
30 March 2012

യുഡിഎഫ് സര്‍ക്കാരിന്റെ ഘടന വികൃതരീതിയിലുള്ളതാണെന്നും അത് കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യത്തിനു നിരക്കാത്തതാണെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ന്യൂനപക്ഷവിഭാഗക്കാര്‍ മന്ത്രിസഭയില്‍ വരുന്നതിന് സിപിഎം എതിരല്ല. എന്നാല്‍, മതേതര സംസ്ഥാനമായ കേരളത്തില്‍ 21ല്‍ 12 പേര്‍ പ്രത്യേക വിഭാഗത്തില്‍പ്പെടുന്നവരായി മാറുന്നതിനെക്കുറിച്ചു കോണ്‍ഗ്രസിന് എന്താണു പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. ജാതി-മത ശക്തികളുടെ പിന്‍ബലം മാത്രമാണ് യുഡിഎഫിന്റെ ശക്തി. അവരുടെ വിലപേശലില്‍ പെട്ട മന്ത്രിസഭയായി യുഡിഎഫ് സര്‍ക്കാര്‍ മാറി. ഇപ്പോള്‍ കേരളത്തിലെ പ്രധാനചര്‍ച്ച അഞ്ചാം മന്ത്രിയെക്കുറിച്ചാണ്. 140 എംഎല്‍എമാര്‍ക്ക് 19 മന്ത്രിമാര്‍ ഇപ്പോഴുണ്ട്. ഇനി പിറവത്ത് ജയിച്ചയാള്‍ മന്ത്രിയായാല്‍ ഇത് 20 ആകും. അഞ്ചാം മന്ത്രി കൂടിവരുമ്പോള്‍ 21 മന്ത്രിയും മന്ത്രിപദവിയുളള ചീഫ് വിപ്പും ആയി. 20 അംഗമന്ത്രിസഭയില്‍ കൂടുതല്‍ സംസ്ഥാനത്തുണ്ടായിട്ടില്ലെന്നും കോടിയേരി പറഞ്ഞു.