ഐ.ജി ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചിട്ടില്ല: വിജിലന്‍സ്

single-img
30 March 2012

അനധികൃത സ്വത്ത് സമ്പാദന കേസില്‍  ഐ.ജി ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട്  ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ  അനുമതി ലഭിച്ചിട്ടില്ലായെന്ന് വിജിലന്‍സ് തൃശൂര്‍ വിജിലന്‍സ് കോടതിയെ അറിയിച്ചു.  പ്രോസിക്യൂഷനു അനുമതി വേണമെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന് കത്ത് അയച്ചിട്ടുണ്ട്.  പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചാലുടന്‍ കേസിലെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും വിജിലന്‍സ് ഡി.വൈ.എസ്.പി   കെ.ആര്‍. വേണുഗോപാല്‍ കോടതിയെ അറിയിച്ചു.

തച്ചങ്കരിക്കെതിരായ കുറ്റപത്രം  വൈകുന്നതിനെതിരെ പൊതുപ്രവര്‍ത്തകനായ  പി.ഡി.ജോസഫ് നല്‍കിയ ഹര്‍ജിയാണ്  കോടതിയുടെ പരിഗണനയിലുള്ളത്. ഏപ്രില്‍ 30ന് കേസ് വീണ്ടും പരിഗണിക്കും