ഗോവ മന്ത്രിസഭ അടുത്ത മാസം വികസിപ്പിക്കും

single-img
30 March 2012

ഗോവയിലെ മനോഹര്‍ പാരിക്കര്‍ മന്ത്രിസഭ അടുത്തമാസം വികസിപ്പിക്കും. ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ ഏപ്രില്‍ നാലിന് ഗോവയില്‍ എത്തിയതിന് ശേഷമാവും മന്ത്രിസഭാ വികസനം നടക്കുക. ബിജെപി നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭ മാര്‍ച്ച് ഒന്‍പതിനാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുഖ്യമന്ത്രിയടക്കം നാല് മന്ത്രിമാരാണ് അന്ന് സത്യപ്രതിജ്ഞ ചെയ്തത്. 12 അംഗ മന്ത്രിസഭയാണ് ഗോവയില്‍ സാധ്യമാകുന്നത്.