ബി. ടെക് വിദ്യാര്‍ഥിക്ക് ഫേസ്ബുക്കിന്റെ വാഗ്ദാനം 1.34 കോടി

single-img
30 March 2012

മോട്ടിലാല്‍ നെഹ്‌റു നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ബി. ടെക് വിദ്യാര്‍ഥിക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്ക് വാഗ്ദാനം ചെയ്ത വാര്‍ഷിക ശമ്പളം 1.34 കോടി. സ്ഥാപനത്തിന്റെ ഡയറക്ടര്‍ പി. ചക്രവര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥിയുടെ പേര് സുരക്ഷാ കാരണങ്ങളാല്‍ വെളിപ്പെടുത്താനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. 27നാണ് ഇതുസംബന്ധിച്ച അറിയിപ്പ് ഫേസ്ബുക്കില്‍ നിന്നു ലഭിച്ചത്. ഒമ്പതുതവണ ടെലിഫോണില്‍ ഇന്റര്‍വ്യൂവിനു ശേഷമാണു തെരഞ്ഞെടുത്തത്. കാണ്‍പുര്‍ സ്വദേശിയായ വിദ്യാര്‍ഥി പഠനത്തിനു ശേഷം കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലേക്കു പോകും.