കുട്ടി ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയോട്

single-img
30 March 2012

ട്വന്റി 20 മത്സരത്തില്‍ ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ മനേരിടുന്നു. ഇന്ത്യക്കാര്‍ ദക്ഷിണാഫ്രിക്കയില്‍ കുടിയേറ്റം നടത്തിയതിന്റെ സ്മരണയ്ക്കായി എല്ലാവര്‍ഷവും ഒരു ട്വന്റി-20 വീതം കളിക്കാന്‍ ഇരു ടീമുകളും തമ്മില്‍ ധാരണയായിരുന്നു. കഴിഞ്ഞവര്‍ഷവും ഇന്ത്യ ഒരു ട്വന്റി-20 ദക്ഷിണാഫ്രിക്കയില്‍ കളിച്ചു. അന്ന് മഖായ എന്റിനിയുടെ വിടവാങ്ങല്‍ മത്സരമായിരുന്നു. ഓള്‍ റൗണ്ടര്‍ ജാക് കാലിസിന്റെ ബഹുമാനാര്‍ഥമാണ് ഇന്നത്തെ ട്വന്റി-20 നടക്കുക. ജൊഹാന്‍ ബോതയുടെ കീഴിലാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുക. ഹഷിം അംലയ്ക്കു വിശ്രമം അനുവദിച്ച മത്സരത്തില്‍ ഡിവില്യേഴ്‌സാണ് വൈസ്‌ക്യാപ്റ്റന്‍.