ചൈനയില്‍ ഒരുവര്‍ഷം ഉപേക്ഷിക്കുന്നത്‌ 40 കോടി സെല്‍ഫോണുകള്‍

single-img
30 March 2012

ചൈനയില്‍ ഒരുവര്‍ഷം ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ഫോണുകള്‍ 40 കോടി. ഈ ഉപേക്ഷിക്കുന്ന ഫോണുകളുടെ മൂല്യം കേട്ടാല്‍ അതിലേറെ അത്ഭുതപ്പെടും. ഒരു മൊബൈല്‍ ഫോണ്‍ ഫലത്തില്‍ ഒരു അമൂല്യ നിധിയുടെ ഭാഗമാണ്. അതില്‍ 0.01% സ്വര്‍ണം, 20-25% ചെമ്പ്, 40-50% റീസൈക്ലിക് പ്ലാസ്റ്റിക് എന്നിവയുണ്ട്. ഒരു ടണ്‍ ഫോണില്‍ നിന്ന് 150 ഗ്രാം സ്വര്‍ണം, 100 കിലോ ചെമ്പ്, 3 കിലോ വെള്ളി എന്നിവ വേര്‍തിരിച്ചെടുക്കാമെന്നു പീപ്പിള്‍സ് ഡെയ്‌ലി പത്രം പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പത്തുകോടി ഫോണുകള്‍ ചേര്‍ന്നാല്‍ പതിനായിരം ടണ്ണാകും. ഇതുവച്ചു കണക്കാക്കുമ്പോള്‍ 1500 കിലോ സ്വര്‍ണം, പത്തുലക്ഷം കിലോ ചെമ്പ്, 30,000 കിലോ വെള്ളി എന്നിങ്ങനെ ലഭിക്കും.